കാഞ്ഞങ്ങാട്: അഖില കേരള ബാലജനസഖ്യം നീലേശ്വരം യൂണിയൻ, തീർത്ഥങ്കര ജൂപ്പിറ്റർ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. "ചങ്ങാതിക്കൂട്ടം "എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു. വൈഷ്ണ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. ജിഷ, പി.വി മണി, ടി.എം സുരേന്ദ്രനാഥ്, സുകുമാരൻ മാണിക്കോത്ത്, എം.എം രാഘവൻ, എന്നിവർ പ്രസംഗിച്ചു. പി.കെ ചന്ദ്രശേഖരൻ സ്വാഗതവും വിജയൻ കൈപ്പാട്ടിൽ നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ജി.കെ ഗിരീഷ് കുമാർ, ഫറീന കോട്ടപ്പുറം, കെ.കെ ശ്രീകുമാർ പയ്യന്നൂർ, കെ. പ്രവീൺ കുമാർ, കെ.പി ശശികുമാർ എന്നിവർ ക്ലാസെടുക്കും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ പട്ടേന ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |