
ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിലെ മെറ്റേണിറ്റിബ്ലോക്കിന്റെ നിർമ്മാണം നിലച്ചിട്ട് മാസങ്ങൾ.പിൻഭാഗത്തെ തൂണുകളുടെ പണികൾ പോലും ഇതുവരെയും ആരംഭിച്ചിട്ടില്ല.പ്രസവശുശ്രൂഷകൾക്ക് എത്തുന്നവർക്കായുള്ള പ്രത്യേക കേന്ദ്രമെന്ന നിലയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം ആസൂത്രണം ചെയ്തത്.ഇപ്പോൾ പ്രധാനകെട്ടിടത്തോട് ചേർന്നുള്ള ചെറിയ കെട്ടിടത്തിലാണ് മെറ്റേണിറ്റിവിഭാഗം പ്രവർത്തിക്കുന്നത്.ഒ.പി യിലേക്കെത്തുന്ന രോഗികൾ ഈ കെട്ടിടത്തിന് സമീപത്തുകൂടിയാണ് പോകുന്നത്.ഇത് ഗർഭകാല ശുശ്രൂഷകൾക്കെത്തുന്നവരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്.
ഇഴഞ്ഞു നീങ്ങി പണികൾ
2020 സെപ്റ്റംബർ 15നാണ് മെറ്റേണിറ്റി ബ്ലോക്കിന് തറക്കല്ലിട്ടത്.തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു.നിരവധി പേരാണ് ദിവസവും വലിയകുന്ന് താലൂക്കാശുപത്രിയിൽ ഗർഭകാല പരിചരണങ്ങൾക്കും പ്രസവശുശ്രൂഷകൾക്കുമായെത്തുന്നത്.ആധുനികസൗകര്യങ്ങളോടുകൂടിയ മെറ്റേണിറ്റിബ്ലോക്ക് എത്രയും വേഗം പൂർത്തിയാക്കാൻ നടപടിയുണ്ടാകണമെന്നാണ് രോഗികളുടെ ആവശ്യം.
3.11കോടി രൂപയുടെ പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്
അസൗകര്യങ്ങളുടെ നടുവിൽ പ്രവത്തിക്കുന്ന വലിയകുന്ന് താലൂക്കാശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണം.വക്കം പ്രകാശ്,പ്രസിഡന്റ് ആർ.ജെ.ഡി ആറ്റിങ്ങൽ നിയോജകമണ്ഡലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |