
എരുമപ്പെട്ടി: സി.പി.എം സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന സംയോജിത പച്ചക്കറി കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കടങ്ങോട് പാറപ്പുറത്ത് നടന്നു. ഗാനരചിയിതാവ് ബി.കെ.ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുമായുള്ള മനുഷ്യന്റെ ഇഴയടുപ്പം കാർഷിക സംസ്‌കൃതിയിലൂടെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംയോജിത കൃഷി ജില്ലാ ചെയർമാനുമായ എം.ബാലാജി അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയിലൂടെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കാനും വിഷരഹിത പച്ചക്കറികൾ എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് എം.ബാലാജി പറഞ്ഞു. പി.എസ്.പ്രസാദ്, സി.എച്ച്.ലാഷ്, ഫ്രാൻസിസ് കൊള്ളാന്നൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |