
തൃശൂർ: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബി.ഡി.ജെ.എസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി. രക്ഷിതാക്കൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ അന്വേഷണം ആരംഭിക്കണമെന്നും പങ്കാളികളായതായി കണ്ടെത്തുന്ന സീനിയർ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ഉദ്ഘാടനം നിർവഹിച്ച തൃശൂർ നിയോജന മണ്ഡലം പ്രസിഡന്റ് രഘു എരണേഴത്ത് ആവശ്യപ്പെട്ടു. കണ്ണൻ പുതുക്കര അദ്ധ്യക്ഷനായി. കലേശൻ ഓലേക്കാട്ട്, നിർമല സദാനന്ദൻ, ദാസൻ കുറ്റുക്കാരൻ, സുധീർ നെല്ലംകാര, വേലപ്പകുട്ടി കൊല്ലാറ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |