ഹൈദരാബാദ് : തെലങ്കാനയിൽ ബിസിനസുകാരൻ ഭാര്യയുടെ ആഗ്രഹ പൂർത്തീകരണത്തിനായി ഗ്രാമത്തിൽ ഏഴ് കോടി രൂപ ചെലവിട്ട് ക്ഷേത്രം നിർമ്മിച്ചു. ഹൈദരാബാദിൽ സ്ഥിരതാമസക്കാരായ ദമ്പതികളായ ഖേത്രബാഷി ലെങ്ക (62), ഭാര്യ ബൈജയന്തി ലെങ്ക (56) എന്നിവരാണ് ക്ഷേത്രം നിർമ്മിച്ചത്. ബിഞ്ജരാപൂർ ബ്ലോക്കിന് കീഴിലുള്ള ചിക്ന ഗ്രാമത്തിൽ ജനിച്ച ബൈജയന്തി കുട്ടിക്കാലം മുതലേ ദേവീ ഭക്തയായിരുന്നു. ഗ്രാമത്തിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് ഇവർ അതിയായി ആഗ്രഹിച്ചു. ഇതേതുടർന്നാണ് ബൈജയന്തിയുടെ ഭർത്താവ് തന്റെ ഭാര്യയുടെ ഗ്രാമത്തിൽ ഒന്നരയേക്കർ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാൻ ആരംഭിച്ചത്.
ഏഴ് കോടി ചെലവാക്കി ക്ഷേത്രം ദക്ഷിണേന്ത്യൻ വാസ്തുവിദ്യാ ശൈലിയിലാണ് നിർമ്മിച്ചത്. ഭാര്യയുടെ പൂർണ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. ഇതിനായി ഏറെക്കാലം അവർ അവിടെ ചെലവഴിച്ചു. ശിവൻ, ഗണേഷ്, ഹനുമാൻ, നവഗ്രഹങ്ങൾ തുടങ്ങിയ വിഗ്രഹങ്ങളെയും ക്ഷേത്രത്തിൽ ആരാധിക്കുന്നു. ദമ്പതികളുടെ മക്കൾ സോഫ്ട്‌വെയർ എഞ്ചിനീയറും, ഡോക്ടറുമാണ്. ഇരുവർക്കും തങ്ങളുടെ മാതാപിതാക്കളുടെ പ്രവർത്തിയിൽ പൂർണ സന്തോഷമുണ്ട്. പുതിയ ക്ഷേത്രം ലഭിച്ചതിൽ ഗ്രാമവാസികളും അതിയായ സന്തോഷത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |