തൃശൂർ: ചെള്ളുപനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു. കാഞ്ഞാണി കാരമുക്ക് ചാത്തൻകുളങ്ങര ക്ഷേത്രത്തിന് സമീപം പുതവീട്ടിൽ കുമാരന്റെ ഭാര്യ ഓമനയാണ്(63) മരിച്ചത്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ഓമനയ്ക്ക് ചെള്ളുപനി ബാധിച്ചത്. തുടന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
എവിടെനിന്നാണ് ഇവർക്ക് ചെള്ളുപനി ബാധിച്ചതെന്ന് വ്യക്തമല്ല. ശരീരത്തിൽ വരുന്ന കറുത്ത പാടപകളാണ് ചെള്ളുപനിയുടെ പ്രധാന ലക്ഷണം. ഇത് കൂടാതെ തലവേദന, പനി, ചുമ, പേശികളിലെ വേദന എന്നിവയുമുണ്ടാകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |