ഈ കാലഘട്ടത്തിൽ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് അകാല നരയും മുടി കൊഴിച്ചിലും. ഇതിനായി മാർക്കറ്റിൽ കിട്ടുന്ന പല കെമിക്കൽ നിറഞ്ഞ വിലകൂടിയ വസ്തുക്കളും വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ ഇവ ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. അതേസമയം വീട്ടിൽ തന്നെ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് മുടിയുടെ എല്ലാതരം പ്രശ്നങ്ങളും അകറ്റാൻ കഴിയും. അധികം പണച്ചെലവില്ലാതെ മുടി കട്ടക്കറുപ്പാവാനും ഇടതൂർന്നുവളരാനും സഹായിക്കുന്ന ഒരു എണ്ണ നോക്കാം.
ആവശ്യമായ സാധനങ്ങൾ
1, കറിവേപ്പില
2, കറ്റാർവാഴ
3, വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ആവശ്യത്തിന് കറിവേപ്പില എടുക്കുക. ഇത് നല്ലപോലെ കുറച്ച് വെള്ളം ചേർത്ത് മിക്സിയിലിട്ട് അരച്ചെടുക്കണം. ശേഷം കുറച്ച് കറ്റാർവാഴയുമെടുത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അരച്ച് വച്ച കറിവേപ്പില ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കണം.എന്നിട്ട് കറ്റാർവാഴയിൽ ഈ കറിവേപ്പില നീരും കൂടിചേർത്ത് ഒന്ന് അരച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ എണ്ണ എടുത്ത ശേഷം അതിലേയ്ക്ക് തയ്യാറാക്കി വച്ച മിശ്രിതം ഒഴിച്ച് നല്ലപോലെ തിളപ്പിക്കണം.
എണ്ണയ്ക്ക് നല്ല പച്ച നിറം വരുന്നത് വരെ ഇളക്കണം. ശേഷം തീ കുറച്ച് വീണ്ടും ഇളക്കുക. നല്ലപോലെ എണ്ണ തിളച്ചശേഷം തീ ഓഫ് ചെയ്യാം. എണ്ണ തണുത്തു കഴിഞ്ഞ് കുപ്പിയിൽ ഒഴിച്ച് സൂക്ഷിക്കാം. കുളിക്കുന്നതിന് 10 മിനിട്ട് മുൻപ് തലയിൽ തേച്ച് പിടിപ്പിക്കുന്നതാണ് നല്ലത്. എന്നും ഇത് ഉപയോഗിക്കുന്നതിലൂടെ നരച്ച മുടി കറുക്കുകയും മുടി നല്ലപോലെ വളരുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |