തൃശൂർ: കുരിയച്ചിറയിൽ ഈച്ച ശല്യത്തിന് കാരണമായ ഒ.ഡബ്‌ള്യു.സി പ്ലാന്റ്, അറവുശാല എന്നിവയ്‌ക്കെതിരെ കുരിയച്ചിറ മെയിൻ റോഡിൽ മനുഷ്യച്ചങ്ങല നടത്തി. ആക്ഷൻ കൗൺസിൽ ഫോർ ക്ലീൻ കുരിയച്ചിറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ യോഗം കുരിയച്ചിറ സെന്റ്. ജോസഫ് പള്ളി വികാരി ഫാ.തോമസ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കൗൺസിൽ ചെയർമാൻ ഡേവിസ് കൊച്ചുവീട്ടിൽ അദ്ധ്യക്ഷനായി. കൺവീനർ ഡോ.ടോമി ഫ്രാൻസിസ്, ഫാ.ഡെന്നി തലോക്കാരൻ, കൗൺസിലർമാരായ സിന്ധു ആന്റോ ചാക്കോള, പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനിൽരാജ്, ലീല, വിനോദ് പൊള്ളഞ്ചേരി, ആൻസി ജേക്കബ് പുലിക്കോട്ടിൽ, നേതാക്കളായ പി.ആർ.വിൽസൺ, അഡ്വ.എൻ.ഒ.ഈനാശു, ജിജു ജേക്കബ്, സി.ഐ.പോൾ, വി.എ.ജോസ് മണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |