തിരുവനന്തപുരം: വിവാദമായ മേയർ -കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ എ.ടി.ഒയെ ബലിയാടാക്കാൻ നീക്കം. യദു ഓടിച്ചിരുന്ന ബസിൽ സ്‌പീഡ് ഗവർണറും ജി.പി.എസും പ്രവർത്തന രഹിതമാണെന്നും ബസിന് പൊലൂഷൻ സർട്ടിഫിക്കറ്റില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തമ്പാനൂർ ഡിപ്പോയിലെ എ.ടി.ഒ ബഷീറിനെയാണ് സ്ഥലം മാറ്റാൻ ഒരുങ്ങുന്നത്. ഉത്തരവ് ഉടനിറക്കാനാണ് ഒരുക്കം.
പൊലീസിന്റെ ആവശ്യപ്രകാരം മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിലാണ് ബസിലെ ന്യൂനതകൾ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ കെ.എസ്.ആർ.ടി.സിക്കുണ്ടായ നാണക്കേട് ഒഴിവാക്കാനാണ് സ്ഥലം മാറ്റമെന്നാണ് പറയുന്നത്.
എന്നാൽ, ബസിന്റെ സാങ്കേതികമായ കാര്യങ്ങൾ പരിശോധിക്കേണ്ടതും അതിന്റെ ഉത്തരദിത്വവും ഡിപ്പോ എൻജിനിയർക്കാണെന്നും അതിനാൽ എ.ടി.ഒയ്ക്കെതിരെയുള്ള നടപടി ശരിയെല്ലെന്നുമാണ് ജീവനക്കാരുടെ നിലപാട്. അതിനാലാണ് എ.ടി.ഒ യുടെ സ്ഥലമാറ്റം സംബന്ധിച്ച നടപടിയിൽ താമസമുണ്ടാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |