പ്രണവ് മോഹൻലാൽ. ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം ഒ.ടി.ടിയിലേക്ക്. ചിത്രം ജൂൺ 7 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. സോണി ലിവിലൂടെയാണ് വർഷങ്ങൾക്ക് ശേഷം ഒ.ടി.ടിയിൽ എത്തുന്നത്. സൂപ്പർഹിറ്റായ ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ നിവിൻ പോളിയുടെ പ്രകടനവും കൈയടി നേടിയിരുന്നു.
കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തി. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിച്ചത്.
Varshangalkku Shesham streaming from June 7th only on Sony LIV#VarshangalkkuShesham #VarshangalkkuSheshamOnSonyLIV@SonyLIV pic.twitter.com/zTjVbfJ7IL
— Varshangalkku Shesham (@VarshangalkkuS) May 25, 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |