ഗുരുവായൂർ: ഐ.ടി സ്റ്റാർട്ടപ്പുകളുടെ മികച്ച വളർച്ചയ്ക്ക് പാലുവായിൽ ടാൽറോപിന്റെ വില്ലേജ് പാർക്ക് ആരംഭിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം നിയോ വിസ്ഡം കോളേജിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. വില്ലേജ് പാർക്ക് നിലവിൽ വരുന്നതോടെ ഐ.ടി യിലൂടെയും സ്റ്റാർട്ടപ്പുകളിലൂടെയും കുതിപ്പിനൊരുങ്ങുന്ന കേരളത്തിലെ 1064 പ്രദേശങ്ങളിൽ പാലുവായും ഇടം നേടും.
സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറു കോർപ്പറേഷനുകളിലുമായി 1064 കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ടാൽറോപിന്റെ വില്ലേജ് പാർക്കുകളിലൊന്നാണ് മണലൂർ നിയോജക മണ്ഡലത്തിലെ പാലുവായിൽ തുടങ്ങുന്നത്.
ഐ.ടി യുടെയും സ്റ്റാർട്ടപ്പിന്റെയും പറുദീസയായ അമേരിക്കയിലെ സിലിക്കൺ വാലിക്ക് സമാനമായി കേരളത്തെ ഐ.ടിയുടെയും സ്റ്റാർട്ടപ്പിന്റെയും കേന്ദ്രമാക്കുന്നതിനാണ് ടാൽറോപ് ലക്ഷ്യമിടുന്നത്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |