കൊച്ചി: മുൻനിര പുരപ്പുറ സോളാർ കമ്പനിയും ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്റെ സബ്‌സിഡിയറിയുമായ ടാറ്റ പവർ സോളാർ ദേശീയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. വീടിന്റെ മേൽക്കൂരയിൽ സോളാർ വൈദ്യുത സംവിധാനങ്ങൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഈ പ്രചാരണ പരിപാടി ആരംഭിച്ചത്. ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ദീപേഷ് നന്ദയുടെ സാന്നിദ്ധ്യത്തിൽ ടാറ്റ പവർ മാനേജിംഗ് ഡയറക്ടർ ഡോ. പ്രവീർ സിൻഹ കാമ്പയിന് തുടക്കം കുറിച്ചു.
പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങളാണ് ടാറ്റ പവർ നൽകുന്നത്. മോഡ്യൂളുകളിൽ 25 വർഷത്തെ വാറണ്ടി, വിശ്വസനീയമായ ഗുണമേന്മ ഉറപ്പ്, 310 ജില്ലകളിൽ വില്പനസേവന സംവിധാനം, ലൈഫ്‌ടൈം സർവീസ്, ഇന്ത്യയിലുടനീളം വിൽപ്പനാനന്തര സേവനം, ലളിതമായ വായ്പകൾ, ഇൻഷ്വറൻസ് തുടങ്ങി നിരവധി സേവനങ്ങളാണ് കമ്പനി ലഭ്യമാക്കുന്നത്. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, എസ്.ബി.ഐ, ഇന്ത്യൻ ബാങ്ക്, പി.എൻ.ബി തുടങ്ങിയ ബാങ്കുകളുമായി പുരപ്പുറ സോളാർ പദ്ധതികൾക്കായി സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള സഹകരണവും കമ്പനി ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |