ടൊവിനോയുടെ കന്നട അരങ്ങേറ്റം
റോക്കിംഗ് സ്റ്റാർ യഷിനെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിൽ ടൊവിനോ തോമസ് പ്രതിനായകനായി എത്തുന്നു. ടൊവിനോയുടെ കന്നട അരങ്ങേറ്റ ചിത്രമാണ് ടോക്സിക്.ചിത്രീകരണം ഇംഗ്ണ്ടിൽ പുരോഗമിക്കുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ടോക്സിക്കിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി എന്നിവരാണ് നായികമാർ. ബോളിവുഡ് താരം കിയാര അദ്വാനി യഷിന്റെ സഹോദരി വേഷത്തിലാണ് എത്തുന്നത്.
200 ദിവസത്തെ ചിത്രീകര ണമാണ് പ്ളാൻ ചെയ്യുന്നത്. ലണ്ടൻ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം യഷ് ക്യാമറയ്ക്ക് മുൻപിലേക്ക് വീണ്ടു വരികയാണ്. യഷിന്റെ പത്തൊൻപതാമത്തെ ചിത്രമായ ടോക് സിക് പൂർണമായും ഗ്യാങ് സ്റ്റർ ഗണത്തിൽപ്പെടുന്നു. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ഏപ്രിൽ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് തീരുമാനം. ഗീതു തന്നെയാണ് രചന നിർവഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |