പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 ഡി സിനിമയിൽ യോദ്ധാവായ കൈറ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞതിന് അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞു നടി അന്ന ബെൻ . പുതുതായി എന്തെങ്കിലും പരീക്ഷണം എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് രണ്ടു വർഷം മുൻപ് കൈറ എന്നിലേക്ക് വന്നത്. അതുകൊണ്ടു തന്നെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഞാൻ ആവേശഭരിതയായിരുന്നു. പക്ഷേ ഇതെന്റെ കരിയറിലെ നാഴികക്കല്ലായിരിക്കുമെന്ന് അന്ന് ഞാൻ കരുതിയില്ല. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സിനിമ നിർമ്മിച്ച നാഗ് അശ്വിൻ എന്ന ഈ അദ്ഭുത മനുഷ്യനും എന്നെ ഈ വലിയ കുടുംബത്തിന് ഭാഗമാക്കിയ വൈജയന്തി മൂവീസിനും ഒരുപാട് നന്ദി. നാഗി സാർ, എങ്ങനെ ഇത്രയും റിലാക്സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോടെ ഞാൻ ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു. കാരണം ഈ രണ്ടു വർഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല. കൈറയ്ക്ക് നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി. അതിന് അർഹയാകാൻ ഞാൻ കഠിനമായി പരിശ്രമിക്കും. ഇനിയും വളരെയധികം കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ സന്തോഷവും നന്ദിയും കൊണ്ട് ഞാൻ വീർപ്പുമുട്ടുകയാണ് .അന്ന ബെൻ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |