ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്തുന്നതിന് ആയുർവേദത്തിൽ നിഷ്‌കർഷിക്കുന്ന പ്രക്രിയയാണ് നേവൽ ഓയിലിംഗ് (നാഭിയിൽ എണ്ണ ഒഴിക്കുന്ന ചികിത്സാ രീതി). ഈ പ്രക്രിയയ്ക്ക് ആരോഗ്യസംബന്ധമായ നിരവധി ഗുണങ്ങളുണ്ട്.
നേവൽ ഓയിലിംഗിന് സാധാരണയായി ഉപയോഗിക്കുന്ന എണ്ണകൾ
വെളിച്ചെണ്ണ: മോയ്സ്ചറൈസിംഗ്, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ. ചർമ്മത്തിലെ ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
എള്ളെണ്ണ : ആന്റിഓക്‌സിഡന്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാലും സമ്പന്നമായ എള്ളെണ്ണ ദഹനത്തെ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു, ഹോർമോണുകളെ സന്തുലിതമാക്കുന്നു.
കടുകെണ്ണ : കടുകെണ്ണ രക്തയോട്ടം ഉത്തേജിപ്പിക്കുന്നു. സന്ധി വേദന ഒഴിവാക്കുന്നു. ദഹന ആരോഗ്യം വർദ്ധിപ്പിക്കുന്നു.
വേപ്പെണ്ണ: ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള വേപ്പെണ്ണ ശരീരത്തെ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഒലിവ് ഓയിൽ: ആരോഗ്യകരമായ കൊഴുപ്പുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായ ഒലിവ് ഓയിൽ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തും.
ബദാം ഓയിൽ: വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ബദാം ഓയിൽ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിന് പോഷണം നൽകുകയും ചെയ്യുന്നു.
ഉപയോഗിച്ച എണ്ണയോട് അലർജി ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പൊക്കിൾ നന്നായി വൃത്തിയാക്കിയിട്ടായിരിക്കണം എണ്ണ ഒഴിച്ചുകൊടുക്കേണ്ടത്. ഉപയോഗിക്കേണ്ട എണ്ണ തിരഞ്ഞെടുത്തിനുശേഷം ചെറുതായി ചൂടാക്കി രണ്ടോ മൂന്നോ തുള്ളി പൊക്കിളിൽ ഒഴിച്ചുകൊടുക്കാം. ശേഷം നാഭി നന്നായി മസാജ് ചെയ്യാം. രാത്രി എണ്ണ ഒഴിച്ചതിനുശേഷം രാവിലെ കഴുകി കളയുന്നതാണ് ഉത്തമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |