എത്ര തുരത്തിയാലും വീട്ടിൽ വീണ്ടും വീണ്ടും എത്തുന്ന ഒരു ജീവിയാണ് പല്ലി. പലർക്കും പല്ലിയെ കൊന്നുകളയാനും ഭയമാണ്. ഭക്ഷണങ്ങളിലും മറ്റും പല്ലി വന്നിരിക്കുകയും ചിലപ്പോൾ ദേഹത്ത് വീഴുകയും ചെയ്യുന്നു. എന്നാൽ പല്ലിയെ എളുപ്പത്തിൽ വീട്ടിൽ നിന്ന് അകറ്റാനാകും. അതിന് ചില പൊടിക്കെെകൾ ഉണ്ട്. അവ നോക്കിയാലോ?
1. മുട്ടത്തോടിന്റെ ഗന്ധം
മുട്ടത്തോടിന്റെ ഗന്ധം പല്ലികൾക്ക് ഇഷ്ടമല്ല. അതിനാൽ ജനലുകളിലും വാതിലുകളിലും മുട്ടത്തോട് വച്ചാൽ പല്ലികൾ അകത്തേക്ക് കടക്കില്ല.
വെളുത്തുള്ളി, ഉള്ളി
വെളുത്തുള്ളിയുടെയും ഉള്ളിയുടെയും രൂക്ഷഗന്ധം പല്ലികൾക്ക് അസുഖകരമായി തോന്നും. അതിനാൽ വെളുത്തുള്ളിയുടെയും ഉള്ലിയുടെയും കഷ്ണങ്ങൾ പല്ലി വരുന്നിടത്ത് വച്ചാൽ അവ അകന്ന് പോകും.
കുരുമുളക് സ്‌പ്രേ
കുരുമുളക് സ്‌പ്രേ പല്ലിയെ തുരത്താൻ ഒരു നല്ല വഴിയാണ്. കുരുമുളക് പൊടിയിൽ വെള്ളം കലർത്തി പല്ലികളെ സാധാരണയായി കാണുന്ന സ്ഥലങ്ങളിൽ തളിക്കുക. ഇതിന്റെ രൂക്ഷഗന്ധം കാരണം ഇവിടേയ്ക്ക് പിന്നെ പല്ലി വരില്ല.
തണുത്ത വെള്ളം
പല്ലികൾക്ക് തണുത്ത വെള്ളം ശരീരത്തിൽ വിഴുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. അതിനാൽ പല്ലിയെ കാണുമ്പോൾ അതിന്റെ ദേഹത്ത് തണുത്ത വെള്ളം ഒഴിച്ചാൽ ആ ഭാഗത്തേക്ക് പിന്നെ പല്ലി വരില്ല.
ഭക്ഷണ അവശിഷ്ടങ്ങൾ
ഭക്ഷണങ്ങളാണ് പല്ലികളെ വീട്ടിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകം. അതിനാൽ വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങൾ ശരിയായി നീക്കം ചെയ്യാൻ ശ്രദ്ധിക്കുക. തറയിലും മറ്റും ഭക്ഷണ അവശിഷ്ടങ്ങൾ ഉപേക്ഷിക്കരുത്. ഭക്ഷണം നല്ലപോലെ അടച്ച് സൂക്ഷിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |