SignIn
Kerala Kaumudi Online
Thursday, 19 September 2024 5.56 PM IST

അഭ്യൂഹങ്ങൾ സത്യമാകുന്നു? നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയം ഇന്ന് നടന്നേക്കും

Increase Font Size Decrease Font Size Print Page
nagachaithanya

സോഷ്യൽ മീഡിയയും ആരാധകരും ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നാഗ ചൈതന്യയുടെയും സാമന്തയുടെയും. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2017ലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021ൽ ഇരുവരും വേർപിരിഞ്ഞു.

ആരാധകർ വളരെ ഞെട്ടലോടയായിരുന്നു താരദമ്പതികളുടെ വിവാഹമോചന വാർത്ത കേട്ടത്. എന്തുകൊണ്ടാണ് വേർപിരിയൽ എന്ന് ഇരുവരും വെളിപ്പെടുത്തിയുമില്ല. ശേഷം സാമന്ത അഭിനയ ജീവിതത്തിൽ സജീവമാകുകയും ചെയ്തു. 'പുഷ്പ'യിലെ ഐറ്റം ഡാൻസും ഏറെ ശ്രദ്ധനേടി. അധികം വൈകാതെ തന്നെ നാഗചൈതന്യയും ശോഭിത ധൂലിപാലയും ഡേറ്റിംഗിലാണെന്ന രീതിയിൽ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ഇതിനിടയിൽ ജൂണിൽ ഇവരുടെ അവധിക്കാല ചിത്രങ്ങൾ പുറത്തുവരികയും ചെയ്തു. യൂറോപ്പിൽ വച്ച് ഇരുവരും വൈൻ കഴിക്കുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ന്‌ ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെലുങ്ക് മാദ്ധ്യമങ്ങളാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്‌തത്.

നാഗ ചൈതന്യയുടെ വീട്ടിൽ വച്ചായിരിക്കും ചടങ്ങ് നടക്കുകയെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നാഗ ചൈതന്യ ആരാധകരെ വിവരമറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NAGA CHAITHANYA, SHOBITHA DHULIPALA, ENGAGEMENT, SAMANTHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.