പാരീസ് : വനിതകളുടെ ഗുസ്തിയിൽ ഇന്നലെ 57 കിലോ വിഭാഗത്തിൽ ഇറങ്ങിയ ഇന്ത്യൻ താരം അൻഷു മാലിക്ക് ആദ്യ റൗണ്ടിൽ തോറ്റു. ടോക്യോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവ് അമേരിക്കൻ താരം ഹെലൻ ലൂയിസ് മറോളിസ് 7-2 എന്ന സ്കോറിനാണ് അൻഷുവിനെ കീഴടക്കിയത്. ഹെലെൻ ഫൈനലിലെത്തിയാൽ അൻഷുവിന് റെപ്പഷാഗെ റൗണ്ടിൽ മത്സരിക്കാം. റെപ്പഷാഗെയിൽ വിജയം കണ്ടാൽ വെങ്കലത്തിനായുള്ള മത്സരത്തിനിറങ്ങാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |