അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വിവാഹ തട്ടിപ്പ് നടത്തി സ്വർണ്ണവും പണവുമായി മുങ്ങിയ പ്രതി പിടിയിലായി. ഹരിപ്പാട് പിലാപ്പുഴയിൽ അനീഷ് ഭവനത്തിൽ അനീഷാണ് (39) അറസ്റ്റിലായത്. 2023 ജൂണിലാണ് വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ച് മാട്രിമോണിയൽ ആപ്പ് വഴി പരിചയപ്പെട്ട് അമ്പലപ്പുഴ സ്വദേശിനിയെ അമ്പലപ്പുഴ നവരാക്കൽ അമ്പലത്തിൽ വെച്ച് അനീഷ് വിവാഹം ചെയ്തത്. വിവാഹശേഷം യുവതിയുടെ കൈയ്യിൽ നിന്നും പല പ്രാവശ്യമായി 2,04,000 രൂപ തട്ടിയെടുക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് മുങ്ങിയ അനീഷിനെ പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പുന്നപ്ര പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |