കണ്ണൂർ: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായി ഷാജി എൻ. കരുണിനെ വീണ്ടും തിരഞ്ഞെടുത്തു. ഡോ. കെ.പി. മോഹനൻ ആണ് ജനറൽ സെക്രട്ടറി. എം.കെ. മനോഹരൻ സംഘടന സെക്രട്ടറിയും ടി.ആർ. അജയൻ ട്രഷററുമാണ്. കണ്ണൂരിൽ നടന്ന പു.ക.സയുടെ 13ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ: പ്രൊഫ. വി.എൻ. മുരളി, പ്രൊഫ. എം.എം. നാരായണൻ, അശോകൻ ചരുവിൽ, കെ.ഇ.എൻ, കമൽ, ടി.ഡി. രാമകൃഷ്ണൻ, പി.ആർ. പുഷ്പാവതി, ഇ.പി. രാജഗോപാലൻ, ഡോ. കെ.കെ. സുലേഖ, അഡ്വ. ഡി. സുരേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), ഡോ. സി. രാവുണ്ണി, പി.എൻ. സരസമ്മ, എ. ഗോകുലേന്ദ്രൻ, സുജ സൂസൻ ജോർജ്, ജോഷി ഡോൺ ബോസ്കോ, നാരായണൻ കാവുമ്പായി, ഡോ. എം.എ. സിദ്ദിഖ്, വി.എസ്. ബിന്ദു, ജി.പി. രാമചന്ദ്രൻ, ഡോ. മിനി പ്രസാദ്, ബഷീർ ചുങ്കത്തറ, ഡോ. ജിനേഷ് കുമാർ എരമം (സെക്രട്ടറിമാർ).
ടി.പത്മനാഭൻ സംസ്ഥാന കൗൺസിലിൽ
ടി. പത്മനാഭൻ, കെ. സച്ചിദാനന്ദൻ, എം. മുകുന്ദൻ, പ്രൊഫ. എം.കെ. സാനു, ബാലചന്ദ്രൻ ചുള്ളിക്കാട്, കലാമണ്ഡലം ഗോപി, വിജയലക്ഷ്മി, സത്യൻ അന്തിക്കാട്, ആഷിക് അബു, നിലമ്പൂർ ആയിഷ, ആർ. രാജശ്രീ, സുഭാഷ്ചന്ദ്രൻ, സുനിൽ പി. ഇളയിടം, ബെന്യാമിൻ, മട്ടന്നൂർ ശങ്കരൻകുട്ടി, കെ.പി.രാമനുണ്ണി, ബിജിബാൽ, ഡോ. നീന പ്രസാദ്, ഇന്ദ്രൻസ്, മധുപാൽ, ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ തുടങ്ങയവരാണ് സംസ്ഥാന കൗൺസലിലെ പ്രമുഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |