തിരുവല്ല : ഓണവിപണി ലക്ഷ്യമിട്ട് തുടങ്ങിയ ബന്ദിക്കൃഷി കവിയൂർ ഗ്രാമത്തിന് വർണ്ണം വിരിയിച്ച് പൂത്തുലഞ്ഞു. പഞ്ചായത്തിലെ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തേജസ്സ് കുടുംബശ്രീ ഗ്രൂപ്പാണ് പരീക്ഷണാടിസ്ഥാനത്തിൽ ബന്ദിപ്പൂ കൃഷിയിറക്കിയത്. ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കൾക്കായി 3500 ചെടികളാണ് ഇവിടെ നട്ടുവളർത്തിയത്. ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ നിർവഹിച്ചു, വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ.ഗോപി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ സന്ദീപ് കുമാർ.പി, പഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം, അസിസ്റ്റൻറ് സെക്രട്ടറി അനീഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെയ്ച്ചൽ വി മാത്യു, സിന്ധു ആർ.സി നായർ, അനിതാ സജി, തോമസ് എം.വി, ലിൻസി മോൻസി, രാജശ്രീ കെ.ആർ, അച്ചു സി.എൻ, സി.ഡി.എസ് ചെയർപേഴ്സൺ ശാന്തമ്മ ശശി എന്നിവർ സംസാരിച്ചു. ഒന്നാം വാർഡ് മെമ്പർ റെയ്ച്ചൽ വി മാത്യുവിന്റെ നേതൃത്വത്തിൽ മായാലിജു, അജിത കെ.തങ്കപ്പൻ, സീന കെ.സി എന്നിവരുടെ സംഘമാണ് ബന്ദിപ്പൂ കൃഷി ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |