തിരുവനന്തപുരം : എ.ഡി.ജിപി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള കഴിവൊന്നും കേരളത്തിൽ ഒറ്റയാൾക്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരു അട്ടിമറിയും നടക്കില്ല ഡി.ജി.പിയാണ് കേസ് അന്വേഷിക്കുന്നത്. എ.ഡി.ജി.പിക്കെതിരായ സർക്കാരിന്റെ അന്വേഷണം പൂർത്തിയായാൽ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പി.വി. അൻവറിന് പിറകിൽ അൻവർ മാത്രമാണുള്ളത്. മറ്റൊരാളുമില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. സി.പി.എം സമ്മേളനം തുടങ്ങുന്നതിന്റെ ഭാഗമായുള്ള പാലക്കാട്ടെ മേഖലാ ജനറൽ ബോഡി യോഗത്തിന് ഒറ്റപ്പാലത്തെത്തിയപ്പോഴായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രതികരണം. തൃശൂരിൽ കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പോയതുൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കാൻ കോൺഗ്രസ് കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നാൽ അത് ഹേമാ കമ്മിറ്റി റിപ്പോർട്ടിനെക്കാൾ ഗൗരവമുള്ളതാകും. അപ്പോൾ കോൺഗ്രസ് നേതാക്കൾ എന്ത് നിലപാട് ,സ്വീകരിക്കുമെന്ന് കണ്ടറിയാമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |