SignIn
Kerala Kaumudi Online
Monday, 18 November 2024 4.48 PM IST

ഭക്ഷ്യസുരക്ഷാ പരിവർത്തനം വികിരണ സാങ്കേതികവിദ്യയിലൂടെ

Increase Font Size Decrease Font Size Print Page
chirag-paswan

ഭക്ഷണത്തിന്റെ പ്രാധാന്യം അടിസ്ഥാന ഉപജീവനത്തിനപ്പുറം വ്യാപിക്കുന്ന ഒന്നാണ്. നമ്മുടെ സാംസ്‌കാരിക സ്വത്വത്തെയും സാമൂഹ്യഗതിയെയും പ്രതിഫലിപ്പിക്കുന്ന നമ്മുടെ ഉത്സവങ്ങളിലും സാമൂഹ്യ കൂട്ടായ്മകളിലും ആചാരങ്ങളിലും ഇതു പ്രധാന പങ്കുവഹിക്കുന്നു. സാമ്പത്തികമായി, ഭക്ഷ്യവ്യവസായം വളര്‍ച്ചയെ നയിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഗ്രാമീണകാര്‍ഷിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആഭ്യന്തര ഉപഭോഗത്തിലൂടെയും കയറ്റുമതിയിലൂടെയും ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് ഇതു ഗണ്യമായ സംഭാവനയേകുന്നു. സ്വാതന്ത്ര്യത്തിന്റെ 78ാം വര്‍ഷത്തില്‍ വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യ നീങ്ങമ്പോള്‍, ഭക്ഷ്യസുരക്ഷയും സംരക്ഷണവും മന്നോട്ടുകൊണ്ടു പോകേണ്ടതു നിര്‍ണായകമാണ്. ഉപഭോക്താക്കളിലേക്ക് എത്തുന്ന ഭക്ഷണം മാലിന്യമുക്തമാണെന്ന് ഉറപ്പാക്കുക, ഭക്ഷ്യനഷ്ടവും പാഴാക്കലും കുറയ്ക്കുക, മതിയായ തോതില്‍ പോഷകസമൃദ്ധമായ ഭക്ഷണം ഏവര്‍ക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും പോലുള്ള കേടാകുന്ന വസ്തുക്കള്‍ നഷ്ടമാക്കുന്നതും പാഴാക്കുന്നതും ഒഴിവാക്കേണ്ടതു വളരെ പ്രധാനമാണ്. നമ്മുടെ കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കാനും ഇതു സഹായിക്കുന്നു. കൂടാതെ, കാര്‍ഷികോല്‍പ്പന്നങ്ങളുടെയും സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും വ്യാപാരം വളരുന്നതിനനുസരിച്ച്, ഫലപ്രദമായ ഭക്ഷ്യസുരക്ഷാ പരിപാലനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. പല വികസിത സമ്പദ്വ്യവസ്ഥകള്‍ക്കും ഭക്ഷ്യ ഇറക്കുമതിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വളരെ കര്‍ശനമായ ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങളും സമ്പ്രദായങ്ങളുമുണ്ട്.

ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ പൊതുജനാരോഗ്യ അപായസാധ്യതകളും ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയ്ക്കലും ഭക്ഷ്യവിതരണത്തിലും വിലസ്ഥിരതയിലുമുള്ള തടസ്സങ്ങളും ഉള്‍പ്പെടെ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനു മാത്രമല്ല, സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും വിപണിപ്രവേശനം നിലനിര്‍ത്തുന്നതിനും അത്യന്താപേക്ഷിതമാണ്.

ഭക്ഷ്യസുരക്ഷയുടെയും സംരക്ഷണത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, 202425ലെ കേന്ദ്രബജറ്റ് എംഎസ്എംഇ മേഖലയില്‍ 50 വിവിധോല്‍പ്പന്ന ഭക്ഷ്യ വികിരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനു ധനസഹായം അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യ വികിരണ സാങ്കേതികവിദ്യ കാര്‍ഷിക ഭക്ഷ്യോല്‍പ്പന്നങ്ങളുടെ സംഭരണ കാലാവധിയും സുരക്ഷയും വര്‍ധിപ്പിക്കുകയും, ഉല്‍പ്പാദനത്തിലും വിതരണശൃംഖലയിലും ഭക്ഷ്യനഷ്ടം കുറയ്ക്കുകയും, പരമാവധി ഉപയോഗപ്രദമാകുംവിധം ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനാല്‍ ഭക്ഷ്യസുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള നമ്മുടെ അര്‍പ്പണബോധത്തെ ഇതു പ്രതിഫലിപ്പിക്കുന്നു.

ശ്രദ്ധാപൂര്‍വം നിയന്ത്രിത പരിതസ്ഥിതിയില്‍ പായ്ക്ക് ചെയ്തതോ ഒന്നിച്ചുള്ളതോ ആയ ഭക്ഷണത്തെ അയോണൈസിങ് റേഡിയേഷനു വിധേയമാക്കുന്നതാണ് ഭക്ഷ്യവികിരണ പ്രക്രിയ. ഈ രീതി ദോഷകരമായ സൂക്ഷ്മാണുക്കളെ ഉന്മൂലനംചെയ്തു ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത ഫലപ്രദമായി കുറയ്ക്കുന്നു. അഴുകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിലൂടെയും കേടുപാടുകള്‍ക്കു കാരണമാകുന്ന ജീവികളെ നശിപ്പിക്കുന്നതിലൂടെയും ഇതു ഭക്ഷണം കേടാകുന്നതു തടയുന്നു. അതോടൊപ്പം, മൂപ്പെത്താതെ പഴുക്കുക, മുളയ്കക്കുക, നാമ്പിടുക എന്നിവ വൈകിപ്പിച്ചു ഭക്ഷ്യനഷ്ടം കുറയ്ക്കുന്നു.

ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ സംഭരണകാലാവധി വര്‍ധിപ്പിക്കുന്നതിനു രാസപരിരക്ഷകങ്ങളുടെ ആവശ്യകത കുറച്ച് കൂടുതല്‍ സുസ്ഥിരമായ ഭക്ഷ്യ വിതരണശൃംഖലയ്ക്കു സംഭാവനയേകുന്നു. വികിരണപ്രക്രിയക്ക് സാധാരണയായി ഒരു അനാവരണ നടപടി മാത്രമേ ആവശ്യമുള്ളൂ. ഇതു പ്രക്രിയ കാര്യക്ഷമമാക്കുകയും ഭക്ഷ്യസുരക്ഷാ സമ്പ്രദായങ്ങള്‍ ലളിതമാക്കുകയും ഭക്ഷ്യ വിതരണശൃംഖലയിലെ ചെലവു കുറയ്ക്കുകയും ചെയ്യുന്നു.

ഭക്ഷ്യസംരക്ഷണത്തിനു വികിരണം എന്ന ആശയം പുതിയതല്ലെങ്കിലും (പഴങ്ങള്‍, പച്ചക്കറികള്‍, കുറ്റിച്ചെടികള്‍, മാംസം, മത്സ്യം മുതലായവ സൂര്യപ്രകാശത്തില്‍ ഉണക്കുന്നതപോലുള്ള പരമ്പരാഗത രീതികള്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട്), ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടനയുടെ (എഫ്എഒ) സംയുക്ത ഭക്ഷ്യ നിലവാര പരിപാടിയുടെ ഭാഗമായ കോഡെക്സ് അലിമെന്‌റേറിയസ് കമ്മീഷന്‍ ആഗോള നിലവാരം സ്ഥാപിച്ച ശേഷം ഭക്ഷ്യവികിരണ സാങ്കേതികവിദ്യയില്‍ നൂതനമായ താല്‍പ്പര്യം വര്‍ധിച്ചു.

പാചകംപോലെ ഭക്ഷ്യവികിരണവും എല്ലാ മേഖലകളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗമാണ്. ഇതു വ്യാപകമായ സ്വീകാര്യത നേടി. പ്രത്യേകിച്ച് അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, ക്യാനഡ തുടങ്ങിയ നൂതന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുള്ള രാജ്യങ്ങളില്‍ ഇത് ആഭ്യന്തരകയറ്റുമതി വിപണികളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. 20 വര്‍ഷത്തെ നിരോധനത്തിനശേഷം ഇന്ത്യന്‍ മാമ്പഴങ്ങള്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യാന്‍ അനുവദിച്ച 2012ലെ കരാറാണ് അതിന്റെ സ്വാധീനത്തിന്റെ ശ്രദ്ധേയമായ ഉദാഹരണം. കീടങ്ങളുടെ ഭീഷണി ഇല്ലാതാക്കുന്നതിനോ ഗണ്യമായി കുറയ്ക്കുന്നതിനോ കയറ്റുമതിക്കുമുമ്പു മാമ്പഴവികിരണത്തിന് ഇന്ത്യ സമ്മതിച്ചതാണ് ഇതിന് കാരണം. അതുവഴി അമേരിക്കയിലെ ആഭ്യന്തര കൃഷിക്കും സംരക്ഷണമേകുന്നു.

രാജ്യവ്യാപകമായി 34 വികിരണപ്രക്രിയ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഇന്ത്യയും ഗണ്യമായ പരോഗതി കൈവരിച്ചു. ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം ഈ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതില്‍ 16 കേന്ദ്രങ്ങള്‍ക്കു മന്ത്രാലയത്തിന്റെ പിന്തുണ ലഭിക്കുന്നു. ഈ പരോഗതി പ്രശംസനീയമാണെങ്കിലും, കേന്ദ്രങ്ങളുടെ എണ്ണവും വിതരണവും വിപുലീകരിക്കുന്നത് ഊര്‍ജസ്വലമായ കാര്‍ഷികഭക്ഷ്യ വിപണിയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള നമ്മുടെ കഴിവു വര്‍ധിപ്പിക്കും.

എന്നിരുന്നാലും, ഭക്ഷ്യവികിരണ കേന്ദ്രങ്ങള്‍ വ്യാപകമായി സ്ഥാപിക്കുന്നത് ഉയര്‍ന്ന മൂലധനച്ചെലവാണ് തടസ്സം. 1 എംസിെഎ കോബാള്‍ട്ട് 60 ഉറവിടം ഉപയോഗിച്ച് ഒരു വികിരണകേന്ദ്രം സ്ഥാപിക്കുന്നതിനു സ്ഥലവും അധിക അടിസ്ഥാനസൗകര്യ ചെലവുകളും കൂടാതെ ഏകദേശം 25 മുതല്‍ 30 കോടി രൂപവരെ നിക്ഷേപം ആവശ്യമാണ്.

നിര്‍ദേശത്തിന്റെ സൂക്ഷ്മപരിശോധന, അംഗീകാരം, പ്രദേശത്തിനുള്ള അംഗീകാരം, പ്ലാന്റ് നിര്‍മാണം, ഉറവിടം സ്ഥാപിക്കല്‍, സുരക്ഷാ വിലയിരുത്തലുകളും മാര്‍ഗനിര്‍ദേശവും, മേല്‍നോട്ടം, സ്ഥാപിക്കല്‍, വികിരണ സ്രോതസ്സുകള്‍ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയ തുടര്‍ച്ചയായ അറ്റകുറ്റപ്പണികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി നിര്‍ണായക ഘട്ടങ്ങള്‍ ഇതിന്റെ സ്ഥാപനപ്രക്രിയയില്‍ ഉള്‍പ്പെടുന്നു. ഭാഭ ആണവ ഗവേഷണ കേന്ദ്രം, ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങള്‍ ഈ പ്രക്രിയയ്ക്കു മേല്‍നോട്ടം വഹിക്കുന്നു.

ഈ സൗകര്യങ്ങളുമായി ബന്ധപ്പെട്ടു പ്രാരംഭത്തില്‍ ഉയര്‍ന്ന മൂലധനച്ചെലവുണ്ടെങ്കിലും, നിക്ഷേപകര്‍ക്കു ഗണ്യമായ അവസരങ്ങളുണ്ട്. ആഭ്യന്തരഅന്തര്‍ദേശീയ വിപണികളില്‍ സുരക്ഷിതവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത ലാഭകരമായ നിക്ഷേപ അവസരം നല്‍കുന്നു.

ഭക്ഷ്യ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സംഭരണകാലാവധി വര്‍ധിപ്പിക്കുന്നതിനുമുള്ള ഭക്ഷ്യ വികിരണ കേന്ദ്രങ്ങളുടെ കഴിവ്, ഭക്ഷ്യ മലിനീകരണം കുറയ്ക്കുന്നതിലും കര്‍ശനമായ കയറ്റുമതി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്നു. 202526 ഓടെ ഇന്ത്യന്‍ ഭക്ഷ്യ സംസ്‌കരണ മേഖല 535 ബില്യണ്‍ ഡോളറിലെത്തുമെന്നും സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതിയുടെ വര്‍ധിച്ചുവരുന്ന വിഹിതം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതിനാല്‍, വികിരണകേന്ദ്രങ്ങള്‍ മികച്ച നിക്ഷേപ അവസരത്തെ പ്രതിനിധാനം ചെയ്യുന്നു.

ഭക്ഷണം പാഴാക്കല്‍ കുറയ്ക്കുന്നതു ലക്ഷ്യമിട്ടുള്ള അടിസ്ഥാനസൗകര്യ വികസനത്തിനു പിന്തുണ നല്‍കുന്നതിനായി, ഭക്ഷ്യ വികിരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 10 കോടി രൂപ വരെ ധനസഹായം ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു. ധനസഹായമോ സബ്സിഡിയോ ആയി നല്‍കുന്ന ഈ പിന്തുണ, പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ കേടുവരുന്ന ഉല്‍പ്പന്നങ്ങള്‍ പരിപാലിക്കുന്നതിനും അവയുടെ വൃത്തിയും സംഭരണ കാലാവധിയും വര്‍ധിപ്പിക്കുന്നതിനും രൂപകല്‍പ്പന ചെയ്തതാണ്. 202425ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, സംയോജിത ശീതശൃംഖല മൂല്യ വര്‍ധിത അടിസ്ഥാനസൗകര്യത്തിനു (ശീതശൃംഖല പദ്ധതി) കീഴില്‍ വിവിധോല്‍പ്പന്ന ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സംരംഭകരില്‍നിന്നു മന്ത്രാലയം താല്‍പ്പര്യപത്രം ക്ഷണിച്ചു.

ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിലും കേടാകുന്ന ഉല്‍പ്പന്നങ്ങളുടെ സംഭരണ കാലാവധി വര്‍ധിപ്പിക്കുന്നതിലും ഭക്ഷ്യവികിരണം വഹിക്കുന്ന നിര്‍ണായകപങ്കു കണക്കിലെടുക്കമ്പോള്‍, ഇന്ത്യന്‍ ഭക്ഷ്യവിതരണ ശൃംഖലയുടെയും കാര്‍ഷികഭക്ഷ്യ കയറ്റുമതി മേഖലയുടെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നമ്മുടെ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം നല്‍കുന്ന സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി കൂടുതല്‍ വികിരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ നിക്ഷേപകരോടും സംരംഭകരോടും അഭ്യര്‍ത്ഥിക്കുന്നു.

വികിരണകേന്ദ്രങ്ങളില്‍ നിക്ഷേപിക്കുന്നതു ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുകയും മലിനീകരണം കുറയ്ക്കുകയും രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം നമ്മുടെ കര്‍ഷകര്‍ക്ക് ആദായം ഉറപ്പാക്കുകയും ചെയ്യും. ഇന്ത്യയുടെ ഭക്ഷ്യവ്യവസായത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ ഞങ്ങളോടൊപ്പം ചേരൂ. നിങ്ങളുടെ നിക്ഷേപം സുസ്ഥിരമായ കൃഷിയുടെ ഭാവിയെ നയിക്കുകയും അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥയ്ക്കു സംഭാവനയേകുകയും ചെയ്യും.

ചിരാഗ് പാസ്വാന്‍

കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി

TAGS: CHIRAG PASWAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.