രജനികാന്തിന്റെയും മഞ്ജു വാര്യരുടെയും തകർപ്പൻ ഡാൻസ് നമ്പറുമായി എത്തിയ വേട്ടയൻ സിനിമയിലെ മനസിലായോ എന്ന ഗാനത്തിന്റെ സ്വരം 13 വർഷം മുൻപ് മരിച്ച ഗായകൻ മലേഷ്യ വാസുദേവന്റെ. മലേഷ്യ വാസുദേവന്റെ ശബ്ദം എ.എെ സഹായത്തോടെ സംഗീത സംവിധായകൻ അനിരുദ്ധ് പുനസൃഷ്ടിക്കുകയായിരുന്നു. മലേഷ്യ വാസുദേവൻ, മകൻ മലേഷ്യ യുഗേന്ദ്രൻ,അനിരുദ്ധ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. ഗാനം ട്രെൻഡിങിൽ കുതിക്കുമ്പോൾ യുഗേന്ദ്രന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു.
രജനികാന്താണ് അച്ഛന്റെ ശബ്ദം ഉപയോഗിക്കാമെന്ന നിർദേശം മുൻപോട്ട് വച്ചത്. ടീസറിൽ അപ്പയുടെ ശബ്ദം കേട്ട ഉടൻ അമ്മയുടെ കണ്ണ് നിറഞ്ഞു. കണ്ണടച്ച് കേൾക്കുമ്പോൾ അപ്പ മുൻപിൽ വന്നു നിൽക്കുന്നതുപോലെ തോന്നും. കുറച്ചു മാസങ്ങൾക്ക് മുൻപ് വരെ എനിക്ക് ഈ സാദ്ധ്യതകളെക്കുറിച്ച് അറിയില്ലായിരുന്നു. അനിരുദ്ധിന്റെ ടീമിൽനിന്ന് വിളിച്ചപ്പോൾ ഞാൻ വിചാരിച്ചത് എന്തോ റീമിക്സ് ചെയ്യാൻ വേണ്ടിയാകുമെന്ന്. മനസിലായോ എന്ന എന്ന പാട്ടിന്റെ പ്രധാന ഭാഗം യുഗേന്ദ്രൻ പാടിയശേഷം എ. എെ സഹായത്തോടെ മലേഷ്യ വാസുദേവന്റെ ശബ്ദത്തിലേക്ക് മാറ്റുകയായിരുന്നു. പാട്ടിറങ്ങിയപ്പോൾ തനിക്ക് വാട്സ് ആപ്പിൽ രജനികാന്തിന്റെ ശബ്ദ സന്ദേശം വന്നുവെന്നും യുഗേന്ദ്രൻ പറഞ്ഞു. 27 വർഷങ്ങൾക്കു മുൻപാണ് മലേഷ്യ വാസുദേവൻ അവസാനമായി രജനികാന്തിനു വേണ്ടി പാടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |