തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി പാറയുടെ ദൗർലഭ്യം നേരിടാൻ ക്വാറികൾക്ക് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 5000 കോടി രൂപയ്ക്കു മുകളിൽ ചെലവ് വരുന്ന പദ്ധതികൾ നടപ്പാക്കുന്നതിനാണിത്. നോമിനേഷൻ അടിസ്ഥാനത്തിൽ, ക്വാറികൾ നടത്തുന്നതിനുള്ള അനുമതിക്കായുള്ള അപേക്ഷകൾക്ക് നിലവിലുള്ള ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തി ലേലം ഒഴിവാക്കി നിരാക്ഷേപ സാക്ഷ്യപത്രം നൽകും. കരാർ കാലയളവ് അല്ലെങ്കിൽ മൂന്നു വർഷം ഏതാണോ കുറവ് അതായിരിക്കും പാട്ടക്കാലയളവ്. ഖനനം ചെയ്യുന്ന പാറ, അനുമതി നൽകിയിട്ടുള്ള എൻ.എച്ച്.എ.ഐ റോഡ് നിർമ്മാണത്തിനും വികസനത്തിനുമുള്ള പദ്ധതികളുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |