കൊച്ചി: 'സ്റ്റാർട്ടാകാതെ' നിന്നുപോയ കേരള സവാരി ആപ്പിന് 'നമ്മ യാത്രി" ആപ്പിലൂടെ നവജീവൻ നൽകാൻ സംസ്ഥാന സക്കാർ ഒരുങ്ങന്നു.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ടാക്‌സി സംവിധാനമാണ് 'നമ്മ യാത്രി". ടാക്‌സി തൊഴിലാളി സംഘടനകളുമായി മന്ത്രിതല ചർച്ചകൾ പലവട്ടം നടന്നു. സഹകരണനീക്കം വൈകാതെ പ്രഖ്യാപിച്ചേക്കും. കുത്തക കമ്പനികളോട് കിടപിടിച്ച് മുന്നേറുന്ന യാത്രി ആപ്പ് കൊച്ചിയിൽ വേരുറപ്പിച്ചുകഴിഞ്ഞു.
തൊഴിൽവകുപ്പും പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും ചേർന്ന്
2022 ആഗസ്റ്റ് 17ന് തിരുവനന്തപുരം നഗരസഭ പരിധിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കേരള സവാരിക്ക് തുടക്കമിട്ടത്. ഒരുവർഷം പിന്നിട്ടിട്ടും വിജയംകാണാതെ വന്നതോടെ നിലച്ചു.
കുത്തക ഓൺലൈൻ ടാക്‌സികളിൽ സർവീസ് ചാർജ് 25 ശതമാനത്തിലും മുകളിലായിരിക്കെ സർക്കാർ നിശ്ചയിച്ച ഓട്ടോ, ടാക്‌സി നിരക്കിനൊപ്പം എട്ടുശതമാനം സർവീസ് ചാർജ് മാത്രമാണ് 'കേരള സവാരി" ഈടാക്കിയിരുന്നത്.
നമ്മ യാത്രി: 15കോടി വരുമാനം
മിതമായ നിരക്കും ഡ്രൈവർക്ക് മികച്ച വരുമാനവും ഉറപ്പാക്കി 2020ലാണ് നമ്മ യാത്രി ആപ്പ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയത്. ആറുലക്ഷം ട്രിപ്പ് ആപ്പിലൂടെ 15കോടി വരുമാനം ഇക്കാലയളവിൽ നേടി. ഡൽഹി, കൊൽക്കത്ത, ബംഗളൂരു, മുംബയ് എന്നിവിടങ്ങളിലും സാന്നിദ്ധ്യം.
''മൾട്ടി നാഷണൽ കമ്പനികളുടെ ഭീഷണികളും ആരോപണങ്ങളും അതിജീവിച്ചാണ് നമ്മ യാത്രി മുന്നോട്ടുപോകുന്നത്. കേരള സവാരിയുമായി കൈകോർക്കുന്നത് ഡ്രൈവർമാർക്ക് ഗുണകരമാണ്.
ഹരിലാൽ,
ജോയിന്റ് സെക്രട്ടറി,
എറണാകുളം ജില്ലാ കാർ ഡ്രൈവേഴ്‌സ് യൂണിയൻ
യാത്രിയിലെ സംഘടനകൾ
. എറണാകുളം ജില്ലാ കാർ ഡ്രൈവേഴ്‌സ് യൂണിയൻ
. സെൽഫ് എംപ്ലോയീസ് ഡ്രൈവേഴ്‌സ് യൂണിയൻ
. യെല്ലാ ക്യാബ് ഡ്രൈവേഴ്‌സ് യൂണിയൻ
. ഡ്രൈവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി
. കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ
. കേരള ഓൺലൈൻ ടാക്‌സി അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |