തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,920 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,865 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,489 രൂപയുമായി.
ഈ മാസത്തെ എറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞ ദിവസത്തെ നിരക്ക് 55,040 രൂപയായിരുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.നിലവിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജി.എസ്.ടിയും കൂടി 60,000 രൂപയോളം ചെലവഴിക്കേണ്ടി വരും. രാജ്യാന്തര വിപണിയിൽ യു.എസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കൽ തീരുമാനങ്ങളും നയവ്യതിയാന പ്രഖ്യാപനവും സ്വർണവിലയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ.
കേരളത്തിൽ സ്വർണവില ഏറ്റവും ഉയർന്നത് ഈ വർഷമാണ്. കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ 55,120 ആണ് ഇതുവരെയുള്ള സർവ്വകാല റെക്കാർഡ്. കഴിഞ്ഞ ആഴ്ചയുടെ അവസാന രണ്ട് ദിവസങ്ങളിൽ പവന് 1280 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 120 രൂപയും. നാല് ദിവസം കൊണ്ട് പവന് കൂടിയത് 1400 രൂപ! ഇന്നലെ ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 7505 രൂപയായിരുന്നു.
വെളളിവില
സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് സംഭവിച്ചു. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 97 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 97,000 രൂപയുമാണ്. കഴിഞ്ഞ ദിവസത്തെ ഒരു ഗ്രാം വെളളിയുടെ വില 98 രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |