കൊച്ചി: പുതിയ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറിനെ സ്വാഗതം ചെയ്യാൻ ഹൈക്കോടതി ഇന്ന് ഫുൾകോർട്ട് സിറ്റിംഗ് നടത്തും. രാവിലെ 10.15ന് ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ് സിറ്റിംഗ്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ചീഫ് ജസ്റ്റിസ് മറുപടി പറയും. ഹൈക്കോടതിയുടെ പതിവ് സിറ്റിംഗ് ഇന്ന് 11 മണിക്കായിരിക്കും ആരംഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |