കൊച്ചി: റെക്കാഡുകൾ പുതുക്കി കുതിക്കുന്ന സ്വർണ വിലയിൽ നിന്നും ആശ്വാസം പകരാനായി ഉപഭോക്താക്കൾക്കായി അൽ മുക്താദിർ ജുവലറി മികച്ച ഇളവുകൾ ഒരുക്കുന്നു. കേരളത്തിലെ വിലയേക്കാൾ കുറഞ്ഞ ജി.ഡി.ജെ.എം.എം.എ നിരക്കിലാണ് അൽ മുക്താദിർ സ്വർണാഭരണങ്ങൾ വിൽക്കുന്നത്. ജി.ഡി.ജെ.എം.എം.എയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന്റെ ഇടപെടലാണ് കേരളത്തിലെ സ്വർണ വില കുറച്ചത്.
അൽ മുക്താദിർജുവലറി ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ആറ് മാസ അഡ്വാൻസ് ഓർഡറിന് പൂജ്യം ശതമാനം പണിക്കൂലിയും അഞ്ച് ശതമാനം അധിക ഇളവും ലഭിക്കും. മൂന്ന് മാസ അഡ്വാൻസ് ഓർഡറിന് പണിക്കൂലി പൂർണമായും ഒഴിവാക്കും.
വിവാഹാഭരണങ്ങളുടെ ഏറ്റവും നവീന കളക്ഷൻസ്, ആന്റിക്, ചെട്ടിനാട്, അൺകട്ട് ഡയമണ്ട്, ഗാസ്, കേരള ഫ്യൂഷൻ, അറബിക് ഫ്യൂഷൻ, മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷൻ തുടങ്ങിയ എല്ലാ ആഭരണങ്ങളുടെയും ഏറ്റവും വലിയ ശേഖരം ഇവിടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |