കൊച്ചി: നാനൂറ് ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ആകർഷകമായ 7.95 ശതമാനം പലിശ നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ബാങ്ക് ഒഫ് ഇന്ത്യ. സൂപ്പർ സീനിയർ സിറ്റിസൺസിനാണ് ഇത്രയും വരുമാനം ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 400 ദിവസത്തേക്ക് 7.8 ശതമാനവും മറ്റുള്ളവർക്ക് 7.3 ശതമാനവും പലിശ ലഭിക്കും, നിക്ഷേപങ്ങളുടെ ഈടിന്മേൽ വായ്പയെടുക്കാനും കാലാവധി കഴിയുന്നതിന് മുൻപ് പിൻവലിക്കാനും നിക്ഷേപകർക്ക് അവസരമുണ്ട്. വിദേശ മലയാളികൾക്കും പുതിയ നിരക്ക് ബാധകമാണ്. രണ്ട് വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് ഉപഭോക്താക്കൾക്ക് 6.8 ശതമാനം മുതൽ പലിശയും ബാങ്ക് ഒഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |