മൂവാറ്റുപുഴ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ സ്നേഹാരാമത്തിന് തുടക്കമായി. നഗരത്തിൽ മാലിന്യം വലിച്ചെറിയുന്ന ഇടങ്ങൾ വൃത്തിയാക്കി പൂച്ചെടികൾ വച്ചുപിടിപ്പിച്ച് പരിപാലിക്കുന്നതാണ് പദ്ധതി. ഇതിനു പുറമേ നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി കച്ചേരിത്താഴം, ലത, കടാതി പാലങ്ങളുടെ കൈവരികളിൽ പ്രത്യേകമായി ഘടിപ്പിക്കുന്ന പൂച്ചട്ടികളിൽ ചെടികൾ നട്ടു വളർത്തും. നഗരസഭ ശുചീകരണ തൊഴിലാളികൾ തുടർ പരിചരണം നടത്തും. ഇതിനായി മണ്ണുത്തി കാർഷിക സർവ കലാശാലയിൽനിന്ന് ഒമ്പത് ഇനങ്ങളിലുള്ള പൂച്ചെടികൾ നഗരസഭ വില നൽകി വാങ്ങിയിട്ടുണ്ട്. വിവിധ വ്യക്തികളും സ്ഥാപനങ്ങളും സ്പോൺസർഷിപ്പ് വഴി പൂച്ചെടികൾ ലഭ്യമാക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജനകീയ പിന്തുണയോടെ നഗരത്തെ മാലിന്യ മുക്തമാക്കുന്നതി നോടൊപ്പം മനോഹരമാക്കുക എന്ന ലക്ഷ്യവും പദ്ധതി നടപ്പാക്കുന്നതിന് പിന്നിലുണ്ട്. നെഹ്റു പാർക്ക് പരിസരത്ത് പൂച്ചെടികൾ നട്ട് നഗരസഭ ചെയർമാൻ പി.പി. എൽദോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം. അബ്ദുൾ സലാം, അജി മുണ്ടാട്ട്, നിസ അഷ്റഫ് ജോസ് കുര്യാക്കോസ്, മീര കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
നഗര വീഥിയോരങ്ങളിൽ നിറയുക ഈ പൂച്ചെടികൾ
ബോൾ അരിലിയ ഡ്രൈസീനിയ എക്സോഗാരിയ ക്രോട്ടൺ കൊങ്ങിണി അഗളോണിമ ചെത്തി മിനിയേച്ചർ ചെത്തി മഞ്ഞ കോളാമ്പി
പദ്ധതി നടപ്പാക്കുന്ന ഇടങ്ങൾ
ലിസ്യു സെന്റർ ജങ്ഷൻ ഐ.ടി.ആർ നന്ദനം പോയിന്റ് ഇ.ഇ.സി. മാർക്കറ്റ് റോഡ്, അറവുശാല പരിസരം, കീച്ചേരിപടി ലത ബസ്റ്റാന്റ് 130 ജംഗ്ഷൻ കെ.എം.പി. മിൽ പരിസരം സ്റ്റേഡിയം റോഡ് മാർക്കറ്റ് ബസ് സ്റ്റാൻഡ് വള്ളക്കാലിൽ ജംഗ്ഷൻ വിവോ ജംഗ്ഷൻ
നഗരത്തെ മാലിന്യ മുക്തമാക്കുന്നതിനും സൗന്ദര്യ വത്കരണത്തിനുമായാണ് പൊതുജന പങ്കാളിത്തത്തോടെ സ്നേഹാരമം പദ്ധതിക്ക് രൂപം നൽകിയത്
പി.പി. എൽദോസ്
ചെയർമാൻ
നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |