നാദാപുരം: പത്ത് വയസുകാരിയെ നിരന്തരമായി ലൈംഗികാതിക്രമത്തിനും പീഡനത്തിനും വിധേയമാക്കിയ കേസിലെ പ്രതിയെ 79 വർഷം കഠിന തടവിനും 1,12,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൊയിലോത്തറ തോട്ടക്കാട് വട്ടകൈത ബാലനെ (79)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്.
കാവിലുംപാറ പഞ്ചായത്തിലെ വട്ടകൈതയിൽ വച്ച് അതിജീവിതയെ നിരന്തരമായി ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ പരാതി സ്കൂൾ അദ്ധ്യാപിക ചൈൽഡ് ലൈനിൽ അറിയിക്കുകയും തുടർന്ന് തൊട്ടിൽ പാലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. തൊട്ടിൽപാലം പൊലീസ് ഇൻസ്പെക്ടർ എം.ടി. ജേക്കബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.പി. ദീപ എന്നിവരാണ് കേസന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |