കോഴിക്കോട് : മലബാർ ഗ്രൂപ്പിന്റെ ഹംഗർഫ്രീ വേൾഡ് പദ്ധതിയുടെ ഭാഗമായി തെരുവിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ഒരുക്കുന്നതിനായി ഇന്ത്യയിൽ 247 മൈക്രോ ലേണിംഗ് സെന്ററുകൾ ആരംഭിച്ചു. ഇവിടെ 11,700 കുട്ടികളെ പ്രവേശിപ്പിച്ചു. സ്‌കൂളിൽ പോകാത്തവരെയും ഇടയ്ക്ക് പഠനം നിർത്തിയവരെയും തെരുവിൽ നിന്ന് സ്‌കൂളിലെത്തിച്ച് ഒരു വർഷത്തെ അടിസ്ഥാന വിദ്യാഭ്യാസത്തോടെ സ്‌കൂളുകളിൽ തുടർ പഠനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനായി പ്രതിവർഷം പതിനായിരം രൂപ ഒരു കുട്ടിയ്ക്കായി ചെലവഴിക്കും.
രണ്ടാം ഘട്ടത്തിൽ 11 സംസ്ഥാനങ്ങളിലായി ആരംഭിച്ച 101 മൈക്രോ ലേണിംഗ് സെന്ററുകളുടെ ഉദ്ഘാടനം മുംബൈ ഈസ്റ്റ് ഗോവണ്ടി ടാറ്റാ നഗറിലെ ചേരിപ്രദേശത്ത് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി അബ്ദുൾ സലാം, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. കെ നിഷാദ്, 'തണൽ' ചെയർമാൻ ഡോ. വി. ഇദിരിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ടുമാസത്തിനുള്ളിൽ 16 സംസ്ഥാനങ്ങളിലായി 250 മൈക്രോ ലേണിംഗ് സെന്ററുകളിലും ആരംഭിക്കാൻ മലബാർ ഗ്രൂപ്പ് തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |