അങ്കമാലി: ടൗണിൽ കുന്നുഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിൽനിന്ന് 11.68 ഗ്രാം ബ്രൗൺഷുഗറും 262ഗ്രാം കഞ്ചാവും അങ്കമാലി എക്സൈസ് പിടികൂടി. പശ്ചിമബംഗാൾ സ്വദേശി സെക്ളയ്ൻ മുസ്താക്കിനെ (25) അറസ്റ്റുചെയ്തു. ഏകദേശം ഒരുലക്ഷംരൂപ വിലവരും.
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.ജി. അനൂപ്, എക്സൈസ് ഉദ്യോഗസ്ഥരായ പി.കെ. ബിജു, വി.എസ് ഷൈജു, കെ.യു. ജോമോൻ, കെ.ആർ. രാഹുൽ, എസ്. നൗഫൽ, പി.കെ. സൽമാനുൽ ഫാരിസ്, സമഞ്ജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |