പയ്യന്നൂർ: ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ശ്രീപ്രഭ ഓഡിറ്റോറിയത്തിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. വി.ശ്രീകുമാർ,കെ. മനോഹരൻ, എം.വി. ശശിധരൻ, ഒ.സി. ബിന്ദു,അഡ്വ. പി. സന്തോഷ്,പി.വി. കുഞ്ഞപ്പൻ,കെ.പി. സുധീപൻ,അരുൺ കൃഷ്ണൻ തുടങ്ങിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാർ ടി.ഐ. മധുസൂദനൻ എം.എൽ.എ സ്വാഗതവും സംസ്ഥാന സെക്രട്ടറി എ.വി. സജു നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ ടി. ബൈജു പ്രവൃത്തന റിപ്പോർട്ടും വി. സഞ്ജീവൻ വരവു ചെലവു കണക്കും അവതരിപ്പിച്ചു. ഇന്ന് രാവിലെ 10.30ന് ഖാദി ഗ്രാമ വ്യവസായ സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് 12ന് യാത്രയയപ്പ് സമ്മേളനം ഖാദി ബോർഡ് മുൻ വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |