മൂവാറ്റുപുഴ: ശ്രീ നാരായണ ഗുരുദേവന്റെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് വർത്തമാന കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ പറഞ്ഞു. ആലുവ സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി 14ന് ആലുവ അദ്വൈതാശ്രമത്തിൽ സി.പി.ഐ സംഘടിപ്പിക്കുന്ന സ്മൃതി സംഗമത്തിന്റെ പ്രചാരണാർത്ഥം എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച മതനിരപേക്ഷ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വമെന്നാൽ തന്റെ മതത്തെ മാനിക്കുന്നതോടൊപ്പം ഇതര മതങ്ങളിൽ വിശ്വസിക്കാനുള്ള അപരന്റെ സ്വാതന്ത്ര്യത്തെയും മാനിക്കുന്നതാണെന്നാണ് സർവമത സമ്മേളനം സംഘടിപ്പിച്ചുകൊണ്ട് ഗുരുദേവൻ ലോകത്തോട് ആഹ്വാനം ചെയ്തതെന്ന് അരുൺ പറഞ്ഞു. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പിൻതലമുറക്കാരനായ കെ.പി. അനിൽ ദേവ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സി.എ. ഫയാസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറത്ത്, എം. നന്ദന, ചിൻ ജോൺ ബാബു , അഡ്വ. എൽ.എ. അജിത്, സൈജൽ പാലിയത്ത്, സക്വലൈൻ മജീദ്, കെ.എസ്. നന്ദന തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങളും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |