കാസർകോട്: നഗരത്തിലെ ഓട്ടോ തൊഴിലാളിയായ അബ്ദുൾസത്താറിന്റെ ആത്മഹത്യക്ക് കാരണക്കാരനായ എസ്.ഐ പി.അനൂബിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് സി.പി.എം കാസർകോട് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കുണ്ടാക്കിയെന്ന് എസ്.ഐ അവകാശപ്പെടുന്ന സമയം സംഭവ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് കൃഷ്ണനെ സർവീസിൽ നിന്ന് പിരിച്ചുവിടണം. അന്നന്നത്തെ ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിച്ചുവന്ന ഡ്രൈവറെ നിസാര കാരണത്തിന്റെ പേരിൽ ആത്മഹത്യയിലേക്ക് തള്ളിവിട്ട പൊലീസ് ഓഫീസറുടെ നടപടി മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതാണ്. ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുന്നതിനൊപ്പം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് വകുപ്പുതല നടപടിയെടുക്കണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |