വിശ്വാസ്യത നിറഞ്ഞ ബിസിനസ് പാരമ്പര്യം ബാക്കിയാക്കി മാത്രമല്ല രത്തൻ ടാറ്റ വിടപറയുന്നത്. സഹാനുഭൂതിയും സാമൂഹിക ഉത്തരവാദിത്വവും കോർപ്പറേറ്റ് വിജയത്തിനൊപ്പം നിലനിറുത്താനാവുമെന്ന് അദ്ദേഹം തെളിയിച്ചു.
പരമ്പരാഗത കോർപ്പറേറ്റ് ജീവകാരുണ്യരീതികളെ മറികടക്കുന്നതായിരുന്നു ആരോഗ്യ സംരക്ഷണ മേഖലയെക്കുറിച്ചുള്ള ടാറ്റയുടെ വീക്ഷണം. ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഏതൊരു രാജ്യത്തിന്റെയും വികസനത്തിന് അടിസ്ഥാനമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വെല്ലുവിളികളും സങ്കീർണവുമായ മേഖലയിലും നിലവിലുള്ള വ്യവസ്ഥയുടെ പുരോഗതിക്കായി പ്രവർത്തിക്കാൻ ബിസിനസുകൾക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
ആരോഗ്യസംരക്ഷണം എല്ലാവർക്കും അനായാസം പ്രാപ്യമാകുന്നതും സുസ്ഥിരവുമായിരിക്കണമെന്ന അദ്ദേഹത്തിന്റെ വിശ്വാസം വഴികാട്ടുന്ന തത്വമാണ്. രത്തൻ ടാറ്റയുടെ നേതൃത്വം ഭാവിതലമുറകൾക്ക് മാതൃകയായി നിലകൊള്ളും. വിജയം ലാഭത്തിൽ മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന ശാശ്വതമായ പരിവർത്തനവും പുരോഗതിയുമാണെന്നും അദ്ദേഹത്തിന്റെ ജീവിതം വ്യക്തമാക്കുന്നു.
(ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |