പുനലൂർ: ഒളിവിൽ കഴിഞ്ഞിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പന്നി നിസാം എന്ന് വിളിക്കുന്ന മുഹമ്മദ് ഷാനവാസിനെ(40) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലായ് 11ന് 30ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തമിഴ്നാട്ടിലെ മധുരയിലും കോയമ്പത്തൂരിലും ഒളിവിൽ കഴിഞ്ഞ പ്രതി രണ്ട് ദിവസം മുമ്പ് വാടികടപ്പുറത്ത് എത്തിയ വിവരം അറിഞ്ഞ് പൊലീസ് എത്തി പിടി കൂടുകയായിരുന്നു. പുനലൂർ പൊലീസ് സ്റ്റേഷനിൽ 13കേസുകളിൽ പ്രതിയായ ഇയാൾ രണ്ട് തവണ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |