കൊച്ചി: വംശനാശഭീഷണി നേരിടുന്ന അറക്കവാൾ സ്രാവുകളെക്കുറിച്ച് (സോഫിഷ്) ബോധവത്കരണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ഇന്ന് രാവിലെ പത്തിന്
വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും. അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ 300 സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ പങ്കെടുക്കും. ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരമുണ്ടാകും.
ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അദ്ധ്യക്ഷത വഹിക്കും. ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ. ശോഭ ജോ കിഴക്കൂടൻ റിപ്പോർട്ട് അവതരിപ്പിക്കും.
അറക്കവാൾ സ്രാവുകൾ
അറക്കവാൾ പോലെ നീണ്ട തലഭാഗമാണ് ഈ സ്രാവിനങ്ങളുടെ പ്രത്യേകത. വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയെ ഇന്ത്യയിൽ സംരക്ഷിത വന്യജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. താരതമ്യേന വളർച്ചാനിരക്ക് കുറവായതും മത്സ്യബന്ധനവലകളിൽ കുടുങ്ങാനുള്ള ഉയർന്ന സാദ്ധ്യതയുംമൂലം ഇവയ്ക്കു വെല്ലുവിളിയാണ്. ആവാസവ്യവസ്ഥയുടെ തകർച്ചയും ഭീഷണിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |