കൊച്ചി: എക്‌സൈസിന് കീഴിലെ വിമുക്തി ഡി-അഡിക്ഷൻ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ തേടിയെത്തുന്നത് നൂറുകണക്കിന് ആളുകൾ. ഒമ്പത് മാസം പിന്നിടുമ്പോൾ 1261 പേർ അഡ്മിറ്റായി. ഡോക്ടറെ കണ്ട് ചികിത്സതേടിയ 16,138 പേർ വേറെയും. ആകെ 17,399 പേരാണെത്തിയത്. എക്‌സൈസ് വകുപ്പ് സർക്കാരിന് നൽകിയ രേഖയിലാണ് മയക്കുമരുന്ന് മാഫിയ ആഴത്തിൽ വേരുറച്ചതിന്റെ നേർചിത്രമുള്ളത്.
വിമുക്തി മിഷന്റെ കീഴിൽ സംസ്ഥാനത്ത് 14 ഡി- അഡിക്ഷൻ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കൗൺസിലിംഗ് സെന്ററുകളുമുണ്ട്. ഇവിടെ നേരിട്ടും ടെലിഫോൺ മുഖേനെയും കൗൺസിലിംഗ് നൽകുന്നു. ചികിത്സയ്ക്കായി എത്തുന്നവരിൽ അധികവും ബന്ധുക്കളും സുഹൃത്തുക്കളും നിർബന്ധിച്ച് കൊണ്ടുവരുന്നവരാണ്. പൂർണലഹരിമുക്തി നേടിയാണ് ഇവർ കേന്ദ്രങ്ങൾ വിടുന്നത്.
പദ്ധതിച്ചെലവ് 66 കോടി
വിമുക്തി പദ്ധതിക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 66 കോടി രൂപയാണ്. ഇതിൽ പകുതിയും ഡി- അഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനങ്ങൾക്കായി വകയിരുത്തി. 34 കോടി രൂപ. ബോധവത്കരണത്തിനും മറ്റും ലക്ഷങ്ങൾ നീക്കിവച്ചു.
കൗൺസിലിംഗിനും തിരക്ക്
തിരുവനന്തപുരം മേഖലാ കൗൺസിലിംഗ് കേന്ദ്രത്തിൽ ആറുവർഷത്തിനിടെ 1,659 പേരാണ് നേരിട്ട് കൗൺസിലിംഗ് നേടിയത്. 6,629 പേർക്ക് ടെലിഫോൺ മുഖേനയും കൗൺസിലിംഗ് നൽകി. ഇക്കാലയളവിൽ എറണാകുളത്തും 1761 പേരും കോഴിക്കോട് 1049 പേരും നേരിട്ട് ചികിത്സതേടി. 3,905 പേർക്കാണ് കോഴിക്കോട് ഫോൺ മുഖേനെ കൗൺസിലിംഗ് നൽകിയത്. എറണാകുളത്ത് 8072 പേർക്കും.
വിമുക്തി തുകവിനിയോഗം (ഇനം -തുക)
ബോധവത്കരണ പരിപാടികൾ - 6.74 കോടി
ആദിവാസിമേഖലയിലെ വിമുക്തി - 1.48 കോടി
കുടുംബശ്രീയുമായുള്ള സഹകരണം - 54 ലക്ഷം
പഞ്ചായത്ത് തല ബോധവത്കരണം - 9.58 ലക്ഷം
പരസ്യങ്ങൾ - 8.62 കോടി
ലൈബ്രറി മുഖേനെ ബോധവത്കരണം- 1.41 കോടി
ഉണർവ് പദ്ധതി - 1.11 കോടി
ബോധവത്കരണ സ്റ്റാൾ - 5 ലക്ഷം
എറണാകുളം മേഖലാ കൗൺസിലിംഗ് സെന്റർ
വർഷം - നേരിട്ട് -ഫോൺ
2018 - 90 - 71
2019 - 306 - 518
2020 - 167 -1179
2021- 121 - 1170
2022 - 346 - 2702
2023 - 624 -1753
2024 - 107 - 679
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |