പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ തള്ളി സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം. അപക്വമായ നടപടിയാണ് ദിവ്യയുടേതെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു മാധ്യമങ്ങളോട് വ്യക്തമാക്കി. പാർട്ടിയും സർക്കാരും അന്വേഷിച്ച് നടപടിയെടുക്കും. സംസ്ഥാന സെക്രട്ടറിയുമായി സംസാരിച്ചിരുന്നു.
നവീൻ ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടയാളാണ്. പൂർണമായും ഒരു പാർട്ടി കുടുംബമാണ്. പ്രവർത്തനകാലം മുഴുവൻ ഇടതുപക്ഷവുമായി സഹകരിച്ചയാളാണ് അദ്ദേഹം. എല്ലാത്തരത്തിലും കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ്. യാത്രഅയപ്പിലും അനുശോചനത്തിലും പൊതുവേ ആളുകൾ നല്ലത് മാത്രമാണ് പറയാറുള്ളത്. എന്നാൽ ഇതിന് വ്യത്യസ്തമായ രീതിയാണ് ദിവ്യയുടെ ഭാഗത്തു നിന്നുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |