കണ്ണൂർ: സഹപ്രവർത്തകനെ വേദിയിലിരുത്തി വ്യക്തിപരമായി ആക്ഷേപിച്ചിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വിലക്കാത്ത കണ്ണൂർ കളക്ടർക്കെതിരെ വിമർശനം ശക്തമാകുന്നു. കളക്ടർ അരുൺ കെ.വിജയ് വിളിച്ചുചേർത്ത യാത്ര അയപ്പ് യോഗത്തിൽ ക്ഷണിക്കാതെ വന്നാണ് എ.ഡി.എം നവീൻ ബാബുവിനെ ദിവ്യ അധിക്ഷേപിച്ചത്. സോഷ്യൽ മീഡിയയിൽ കളക്ടറെ ഓടിച്ചിട്ട് ആക്രമിക്കുകയാണ്. ഇതിനിടെ ഇന്നലെ പുലർച്ചെ കളക്ടർ അനുശോചനക്കുറിപ്പ് പോസ്റ്റ് ചെയ്തു. പക്ഷേ, സൈബർ ആക്രമണം ഭയന്ന് ഈ കുറിപ്പിന്റെ കമന്റ് ഓപ്ഷൻ ഓഫ് ചെയ്തു. എന്നാൽ മുൻ പോസ്റ്റുകളുടെ കമന്റ് ഓപ്ഷൻ ലഭ്യമാണ്. അവയ്ക്കു താഴെ വിമർശനപ്പെരുമഴയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |