ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് 100 രൂപ കൊടുത്തയച്ച് ഒഡീഷയിൽ നിന്നുള്ള ദളിത് സ്ത്രീ. പാർട്ടി അംഗത്വ ഡ്രൈവിന്റെ ഭാഗമായി ബി.ജെ.പി നേതാവ് ബൈജയന്ത് ജയ് പാണ്ഡ ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിൽ എത്തിയപ്പോഴാണ് സ്ത്രീ 100 രൂപ നൽകിയത്. ചിത്രങ്ങളുൾപ്പെടെ വിവരം ബൈജയന്ത് ജയ് പാണ്ഡ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കാൻ 100 രൂപ വാങ്ങാൻ ആ സ്ത്രീ നിർബന്ധിച്ചു. അത് ആവശ്യമില്ലെന്ന് പറഞ്ഞിട്ടും അവർ ചെവികൊണ്ടില്ല. ഇത് ഒഡീഷയും ഭാരതവും അനുഭവിക്കുന്ന പരിവർത്തനത്തിന്റെ പ്രതിഫലനമാണ്', അഞ്ച് തവണ എം.പിയായിട്ടുള്ള ബൈജയന്ത് എക്സിൽ കുറിച്ചു. പിന്നാലെ 'നാരി ശക്തി"യുടെ ഈ അനുഗ്രഹം വികസിത ഭാരത പ്രവർത്തനങ്ങൾക്ക് പ്രചോദനമാണെന്ന് മോദി എക്സിൽ കുറിച്ചു.' ഈ വാത്സല്യം എന്നെ വളരെ സ്പർശിച്ചു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ തുടരും. എപ്പോഴുമുള്ള അനുഗ്രഹത്തിന് നാരീശക്തിയെ വണങ്ങുന്നു.വികസിത ഭാരതം കെട്ടിപ്പടുക്കാൻ ഞാൻ തുടർന്നും പ്രവർത്തിക്കും"- മോദി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |