കൊച്ചി: ലുലു ഗ്രൂപ്പിന്റെ റീട്ടെയിൽ വിഭാഗമായ ലുലു ഇന്റർനാഷണൽ ഹോൾഡിംഗിന്റെ 25 ശതമാനം ഓഹരികളുടെ വില്പന ഒക്ടോബർ 28ന് അബുദാബി എക്‌സ്ചേഞ്ചിൽ തുടക്കമാകും. ചെറുകിട നിക്ഷേപകർക്ക് പത്ത് ശതമാനം ഓഹരികൾ ലഭ്യമാക്കും. 2,58,200 ഓഹരികളാണ് വില്പന നടത്തുന്നത്. യു.എ.ഇയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. വില്പനയ്ക്ക് ലഭ്യമാക്കുന്ന ഓഹരികളിൽ 89 ശതമാനം ധനകാര്യ സ്ഥാപനങ്ങൾക്കും ഒരു ശതമാനം ജീവനക്കാർക്കുമാണ്. റീട്ടെയിൽ നിക്ഷേപകരും സ്ഥാപനങ്ങളും കുറഞ്ഞത് ആയിരം ഓഹരികൾക്ക് അപേക്ഷിക്കണം. ജീവനക്കാർക്ക് കുറഞ്ഞത് 2,000 ഓഹരികൾ ലഭിക്കും. നവംബർ അഞ്ച് വരെയാണ് വില്പന. നവംബർ 14ന് ലിസ്‌റ്റിംഗ് ഉണ്ടാകും. ഓഹരി വില അടുത്ത ദിവസം പ്രഖ്യാപിക്കും.
1974ൽ മലയാളി സംരംഭകൻ എം. എ യൂസഫലി ആരംഭിച്ച ലുലു റീട്ടെയിൽ ഹോൾഡിംഗ്‌സിന് ജി.സി.സിയിലെ ആറ് രാജ്യങ്ങളിലായി 240ൽ അധികം ഷോറൂമുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |