കാമ്പ്നൂ: സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബാഴ്സ ഒന്നിനെതിരെ 5 ഗോളുകൾക്ക് സെവിയ്യയെ തകർത്തു. പരിക്കിനെത്തുടർന്ന് 11മാസത്തോളം കളത്തിന് പുറത്തായിരുന്ന സൂപ്പർ താരം ഗാവിയുടെ തിരിച്ച് വരവിന് വേദിയായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബാഴ്ലോണ പുറത്തെടുത്തത്. ഇരട്ടഗോളുകളുമായി തിളങ്ങിയ റോബർട്ട് ലെവൻഡോവ്സ്കി,പാബ്ലോ ടോറസ് എന്നിവരാണ് ബാഴ്സയുടെ തകർപ്പൻ വിജയത്തിന് പ്രധാന പങ്കുവഹിച്ചത്. പെഡ്രി ഒരു ഗോൾനേടി.സ്റ്റാനിസ് ഇഡുമ്പോയാണ് 87-ാം മിനിട്ടിൽ സെവിയ്യയുടെ ആശ്വാസ ഗോൾ നേടിയത്. 83-ാം മിനിട്ടിൽ പെഡ്രിക്ക് പകരക്കാരനായാണ് ഗാവി സഹാതരങ്ങളുടേയും ഗാലറിയിലെ ആരാധകരുടേയും കൈയടികളുടെ അകമ്പടിയോടെ കളത്തിലേക്ക് എത്തിയത്. പെഡ്രി ക്യാപ്ടന്റെ ആം ബാൻഡ് ഗാവിയെ അണിയികുകയും ചെയ്തു.
പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് 10 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണുള്ളത്. രണ്ടാമതുള്ള റയൽ മാഡ്രിഡിന് 24 പോയിന്റും.12പോയിന്റുള്ള സെവിയ്യ 13-ാംസ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |