പാലോട്: ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ തെക്കൻ കേരളത്തിലെ ശിവകാശി എന്നറിയപ്പെടുന്ന നന്ദിയോട് പടക്കഗ്രാമത്തിൽ ജനത്തിരക്കേറി. നന്ദിയോട്, ആലംപാറ, മീൻമുട്ടി, പാലുവള്ളി,പുലിയൂർ, പ്ലാവറ തുടങ്ങിയ രണ്ടു കിലോമീറ്റർ ചുറ്റളവിൽ സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട് അൻപതോളം കടകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഇരുപതോളം കടകൾ പടക്കനിർമ്മാണ കേന്ദ്രങ്ങളോട് ചേർന്നുള്ളവയാണ്. സ്പെഷ്യൽ പടക്കങ്ങളുടെ വലിയ ശേഖരം തന്നെ ഇക്കുറി ഇവിടെ ഒരുക്കിയിട്ടുണ്ട്. പടക്കനിർമ്മാണത്തിൽ പേരും പെരുമയും വാനോളമെത്തിച്ച ആശാൻമാരുടെ നാടാണ് നന്ദിയോട്. പടക്ക വിപണിയിലും കമ്പക്കെട്ടിലും കേരളത്തിലെ തന്നെ ഏറ്റവും മിടുക്കരായ ആശാൻമാരാണ് നന്ദിയോടെന്ന പടക്കഗ്രാമത്തിന്റെ മുഖമുദ്ര. പൊട്ടാതെ പോകുന്ന പടക്കങ്ങളില്ല എന്നതാണ് നന്ദിയോടിന്റെ ഡിമാൻഡ് കൂട്ടുന്നത്. ദീപാവലി അടുത്തതോടെ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്നെത്തുന്നവരുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. അമ്പലങ്ങളിലും പള്ളികളിലും വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് വരുത്തി പടക്കനിർമ്മാണമേഖലയെ സംരക്ഷിക്കുന്ന നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന അഭ്യർത്ഥനയാണ് ഇവർക്കുള്ളത്.
വിലക്കുറവിൽ ലഭിക്കും
ശിവകാശിയിൽ ലഭിക്കുന്ന അതേ വില തന്നെയാണ് ഇവിടെയും. തറച്ചക്രം, പൂത്തിരികൾ, കമ്പിത്തിരി, റോക്കറ്റ്, വർണ്ണപ്പടക്കം, ഹോളി കാർട്ടൂൺ, ഫാൻസി പടക്കങ്ങൾ എന്നിവ വളരെ വിലക്കുറവിൽ ഇവിടെ കിട്ടും.ആയിരത്തോളം തൊഴിലാളികളും ഇരുപതോളം ലൈസൻസികളും ജീവിതത്തിൽ എന്തെങ്കിലും സ്വരൂപിക്കുന്നത് ദീപാവലി നാളിലാണ്. പടക്കനിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധന ഉണ്ടെങ്കിലും വിപണിയിൽ വലിയ വില വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾ തയ്യാറാകാത്തത് വിപണിയെ ഉഷാറാക്കിയിട്ടുണ്ട്. ഓരോ ലൈസൻസിക്കും സ്ഥിരം തൊഴിലാളികളാണുള്ളത്. ഇവരുടെ ജോലിക്കുള്ള വേതനം നൽകുന്നത് ദീപാവലി വിപണിയിൽ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ്.
കേരളകൗമുദി വായനക്കാർക്കായി പ്രത്യേക ഡിസ്കൗണ്ടിന് വിളിക്കാം:
സുനിലാൽ - 9846047030, സുനിൽകുമാർ - 949743468, ശശി (സുശീലൻ ആശാൻ) - 9447858188, ബാബു - 9447892473, തമ്പുരാൻ - 9495310835, കുഞ്ഞുമോൻ (രാജേന്ദ്രൻ) - 9495310674, ബിജുകുമാർ - 9846508488, മഹാദേവ - 9048419917
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |