മട്ടന്നൂർ: കണ്ണൂർ, ഇരിട്ടി നഗരങ്ങളെ ബന്ധിപ്പിച്ച് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് വീണ്ടും തുടങ്ങി. ദിവസവും പുലർച്ചെ 5.40ന് മട്ടന്നൂരിൽ നിന്ന് പുറപ്പെട്ട് 5.50ന് വിമാനത്താവളത്തിലെത്തും.തുടർന്ന് 6.20ന് ഇരിട്ടിയിലേക്ക് പോകും. പിന്നീട് ഉച്ചക്ക് 12.15ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് മട്ടന്നൂർ വഴി 1.40ന് വിമാനത്താവളത്തിലെത്തുകയും തിരികെ 2.15 ന് പുറപ്പെട്ട് മൂന്നിന് ഇരിട്ടിയിൽ എത്തുകയും ചെയ്യും. രാത്രി 8.50 ന് ഇരിട്ടിയിൽ നിന്ന് പുറപ്പെടുന്ന ബസ് 9.35ന് വിമാനത്താവളത്തിലെത്തി തിരികെ 10.15ന് മട്ടന്നൂരിലേക്ക് തിരിച്ച് സർവീസ് അവസാനിപ്പിക്കും. വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശം കണക്കിലെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദ്ദേശം നൽകിയതനുസരിച്ചാണ് ബസ് സർവീസ് തുടങ്ങിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |