തൃശൂർ : സംസ്ഥാന ഖേലോ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാംമ്പ്യൻഷിപ് 26നും 27നും കുന്നംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂൾ മൈതാനത്ത് (സിന്തറ്റിക് ട്രാക്ക്) നടക്കും. രാവിലെ ഒമ്പതിന് നഗരസഭാ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അത്‌ലറ്റിക്‌സിന് പുറമേ, ഫുട്ബാൾ മത്സരം 31നും നവംബർ ഒന്നിനും ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്തും നടക്കും. വോളിബാൾ കോട്ടയത്തും ഷട്ടിൽ ബാഡ്മിന്റൺ മാഹിയിലും ടേബിൾ ടെന്നീസ് കോഴിക്കോട്ടും നടത്തും. ബാസ്‌ക്കറ്റ്ബാൾ, നെറ്റ്ബാൾ, വെയ്‌റ്റ് ലിഫ്‌റ്റിംഗ് സംസ്ഥാന ടീമുകളെ ഓപ്പൺ സെലക്‌ഷൻ ട്രയൽസിലൂടെ പിന്നീട് തിരഞ്ഞെടുക്കും. ഡിസംബറിൽ പഞ്ചാബിലെ പട്യാലയിൽ നടക്കുന്ന ഖേലോ മാസ്റ്റേഴ്‌സ് ഗെയിംസ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീം പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |