ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പേരിൽ ബംഗ്ലാദേശിൽ വീണ്ടും ശക്തമായ പ്രതിഷേധം. ഹസീനയുടെ രാജിക്കത്ത് തന്റെ പക്കൽ ഇല്ലെന്ന പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ആഴ്ച ഒരു ബംഗ്ലാദേശി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷഹാബുദ്ദീന്റെ വിവാദ പ്രസ്താവന. ഇതോടെ ഹസീന ശരിക്കും രാജിവച്ചോ എന്ന ചോദ്യവുമായി വിദ്യാർത്ഥി സംഘടനകൾ വീണ്ടും തെരുവിലിറങ്ങി.
ഷഹാബുദ്ദീൻ രാജിവയ്ക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽ അഭയം തേടിയിരുന്നു. ഹസീന രാജിവച്ച വിവരം പ്രസിഡന്റ് തന്നെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, നോബൽ ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ അധികാരത്തിലേറി. ഇന്ത്യയിൽ തുടരുന്ന ഹസീന ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |